കാഞ്ഞങ്ങാട്: സി.പി.എം പത്തിലേറെ സ്വതന്ത്രരെ കളത്തിലിറക്കിയപ്പോൾ ഏതാണ്ട് അത്രയും തന്നെ സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്വതന്ത്രരെ പരിഗണിച്ചതേയില്ല. പാർട്ടിയുടെ 27 സ്ഥാനാർത്ഥികളും പാർട്ടി ചിഹ്നത്തിൽ തന്നെ ജനവിധി തേടും. കോൺഗ്രസ് സ്ഥാനാർത്ഥികൾ: വാർഡ് 5 ഓമന പി, 6 അരവിന്ദാക്ഷൻ പി, 7 വിനോദ് കുമാർ, 8 അശോകൻ കൊളത്തിങ്കൽ, 10 മിഷ കുമാരി എം.വി, 11 ബാലാമണി എം, 13 കുഞ്ഞികൃഷ്ണൻ എം, 14 തസിറിന സി.എച്ച്, 15 രഞ്ജിനി പി.കെ, 17 ലക്ഷ്മണൻ എം.വി, 19 പ്രീത എൻ, 20 ചന്ദ്രിക മോനച്ച, 22. എം. സുകുമാരൻ, 23 അനിൽ വാഴുന്നോറൊടി, 24 സുജിത്ത് കെ, 25 അനിതകുമാരി വി, 26 ഡോ: ദിവ്യ ജിതിൻ, 28 ശോഭ വി.വി, 29 സായിദാസ്, 30 ബനിഷ് രാജ്, 31 എം. അസിനാർ, 34 ചന്ദ്രൻ ഞാണിക്കടവ്.
നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. അസിനാർ, കെ.കെ. രാജേന്ദ്രൻ, ഖാദർ മാങ്ങാട്, പ്രവീൺ തോയമ്മൽ, ബഷീർ ആറങ്ങാടി, വി. ഗോപി, ഡോ. വി. ഗംഗാധരൻ, കെ.പി. മോഹനൻ, എൻ.കെ രത്‌നാകരൻ, എം. കുഞ്ഞികൃഷ്ണൻ, വി.വി. സുധാകരൻ, തമ്പാൻ പി.വി, കെ.പി. ബാലകൃഷ്ണൻ സംസാരിച്ചു.