മാഹി: നാമനിർദ്ദേശ പത്രികാസമർപ്പണത്തിന് മുമ്പ് ന്യൂമാഹിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ തകർന്നു കിടക്കുന്ന ഗതാഗത യോഗ്യമല്ലാത്ത ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൽ തേങ്ങയുടച്ച് പ്രതിഷേധിച്ചു. രണ്ടാം വാർഡ് സ്ഥാനാർത്ഥി സി.ആർ.റസാഖും മൂന്നാം വാർഡ് സ്ഥാനാർത്ഥി ദിവിതയും തകർന്ന റോഡിൽ പ്രതീകാത്മകമായി തേങ്ങ ഉടച്ചു.
വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ആരോഗ്യ കേന്ദ്രത്തിലെത്താൻ രോഗികൾക്ക് സാധിക്കുന്നില്ല. ഓട്ടോറിക്ഷകൾക്ക് ഈ റോഡിലൂടെ ഓടാൻ കഴിയുന്നില്ല. രോഗികൾ, പ്രായമായവർ, ഗർഭിണികൾ തുടങ്ങിയവർ ആരോഗ്യ കേന്ദ്രത്തിലെത്താൻ ദുരിതമനുഭവിക്കുകയാണെന്ന് ഇവർ ആരോപിച്ചു. നാലാം വാർഡ് സ്ഥാനാർത്ഥി കെ.കെ.ഹാരിസ്, കന്നോത്ത് പുരുഷു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസീസ് പെരുമണ്ടേരി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.കെ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.