മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ 470 ഗ്രാം സ്വർണ്ണവുമായി ഒരാൾ അറസ്റ്റിൽ .വടകര അഴിയൂർ സ്വദേശി സനിൽ ആബിദാണ് കസ്റ്റംസിന്റെ പിടിയിലായത് . സ്വർണ്ണ മിശ്രിതം പ്ലാസ്റ്റിക് ജാറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു പിടികൂടിയത്. ഇതിന് 24 ലക്ഷം രൂപ വില വരും. കമ്മിഷണർ ഇ . വികാസ് , സൂപ്രണ്ടുമാരായ കെ സുകുമാരൻ , സി.വി മാധവൻ , ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ , യദു കൃഷ്ണ , കെ.വി രാജു , സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത് .