ambala

അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി കണ്ണൂർ പത്തായക്കുന്ന് മുതിയങ്ങ വായാല നിവാസിൽ ചന്ദ്രന്റെ മകൻ രാഹുൽ രാജിനെ (24) കോളേജ് വളപ്പിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ സഹപാഠികളാണ് എം.എച്ച് 1 ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് പൊലീസിനു ലഭിച്ചു. കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് ക്വാർട്ടേഴ്സിൽ എത്തിയത്.ക്ളാസ് ഇല്ലാത്തതിനാൽ പുസ്തകമെടുക്കാനെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇന്നലെ ഫോൺ വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്ന് വാർഡനും ഒരു സഹപാഠിയും ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുന്നപ്ര സി.ഐ എം. യഹിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ.

പിതാവ് ചന്ദ്രൻ ബേക്കറി തൊഴിലാളിയാണ്.

മാതാവ് :സുമതി.സഹോദരൻ:റിതുൽ.