ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിൽ ആകെയുള്ള 17 വാർഡുകളിൽ യു.ഡി.എഫ് അഞ്ചു വാർഡുകളിൽ മുസ്‌ലിം ലീഗും 11 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളും മത്സരിക്കും. പതിനാറാം വാർഡ് തുരുത്തി തീരുമാനമായിട്ടില്ല. അച്ചാംതുരുത്തി ടി.വി ശ്രീജിത്ത്, പതിക്കാൽ നഫീസത്ത് നാസർ, കാരി എ ലക്ഷ്മി, മയ്യിച്ച ടി.വി അനിത, മുണ്ടക്കണ്ടം അഡ്വ. കെ.എം നിവേദ് , കൊവ്വൽ സുജാത, വി.വി നഗർ പ്രകാശൻ വള്ളിയോട്ട് , പൊന്മാലം പി പ്രജിന, കുട്ടമത്ത് രാജേന്ദ്രൻ പയ്യാടക്കത്ത്, ചെറുവത്തൂർ ടൗൺ എം.വി ജയശ്രീ, വെങ്ങാട്ട് ഇർഷാദ്, കണ്ണംകൈ എം ബാബു, കൈതക്കാട് എം.ടി.പി ബുഷ്‌റ, കാടങ്കോട് സി.കെ റഹ്മത്ത്, നെല്ലിക്കാൽ ഇന്ദുലേഖ, ഓർക്കളം കുഞ്ഞബ്ദുള്ള എന്നിവരാണ് സ്ഥാനാർത്ഥികൾ. ബ്ളോക്ക് പഞ്ചായത്തിൽ കോൺഗ്രസിലെ കെ വല്ലി (ചെറുവത്തൂർ), വി.വി സുനിത (തുരുത്തി ), സജീവൻ മടിവയൽ (ക്ളായിക്കോട്) എന്നിവർ മത്സരിക്കും. ജില്ലാ പഞ്ചായത്ത് ടി.സി അബ്ദുൽ റഹിമാൻ (ലീഗ്).