kovid

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്നലെ 213 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 191 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ആറ് പേർ വിദേശത്ത് നിന്നെത്തിയവരും 11 പേർ ആരോഗ്യ പ്രവർത്തകരുമാണ്.378 പേർ രോഗമുക്തി നേടി.
ജില്ലയിൽ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 2708 പേർ വീടുകളിലും ബാക്കി 596 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിലുള്ളത് .നിരീക്ഷണത്തിൽ 16921 പേരാണുള്ളത്.
ജില്ലയിൽ നിന്ന് ഇതുവരെ 266153 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 265695 എണ്ണത്തിന്റെ ഫലം വന്നു. 458 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതുവരെ

രോഗബാധിതർ 29813

രോഗമുക്തി 25937

മരണം 140

ചികിത്സയിൽ 3330