കണ്ണൂർ/കാസർകോട് :പത്രികാസമർപ്പണത്തിന് അവസാനനാൾ ബാക്കി നിൽക്കെ കണ്ണൂർ ജില്ലയിൽ ഇന്നലെ 3007 പത്രികകളും കാസർകോട്ട് 1971 പത്രികകളും സമർപ്പിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് 18 , കോർപ്പറേഷൻ 157, നഗരസഭ 517, ബ്ലോക്ക് പഞ്ചായത്ത് 193 , ഗ്രാമ പഞ്ചായത്ത് 2122 വീതം പത്രികളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്.
നാമനിർദ്ദേശ പത്രികകളുമാണ് ലഭിച്ചത്. ഇതോടെ ഇതിനകം ലഭിച്ച പത്രികകളുടെ എണ്ണം 7606 ആയി.
നഗരസഭ
തളിപ്പറമ്പ് 47
കൂത്തുപറമ്പ് 50
തലശ്ശേരി 108
പയ്യന്നൂർ 29
ഇരിട്ടി 85
പാനൂർ 124
ശ്രീകണ്ഠാപുരം 62
ആന്തൂർ 12
ജില്ലാ പഞ്ചായത്തിലേക്ക് 18 പത്രികകൾ കൂടി
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ഇന്നലെ 18 പത്രികകൾ സമർപ്പിക്കപ്പെട്ടു.ഇതുവരെ 76 പത്രികകളാണ് ജില്ലാപഞ്ചായത്തിലേക്ക് ലഭിച്ചത്.
കാസർകോട്ട് ഇന്നലെ 1971 പത്രികകൾ
കാസർകോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിർദ്ദേശ പത്രികകൾ കൂടിയെത്തി. ബ്ലോക്ക് തലത്തിൽ 169, നഗരസഭാ തലത്തിൽ 218, പഞ്ചായത്ത്തലത്തിൽ 1533 വീതം പത്രികകളാണ് ലഭിച്ചത്.
ജില്ലാപഞ്ചായത്തിൽ ഇതുവരെ 54 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.
നഗരസഭാ തലത്തിൽ 218 പത്രികകളും ഇന്നലെ എത്തി. നീലേശ്വരം 52,കാഞ്ഞങ്ങാട് 91,കാസർകോട് 75 വീതം പത്രികകളെത്തി.
കാസർകോട്ട്
ജില്ലാ പഞ്ചായത്ത് 54
ബ്ലോക്ക് പഞ്ചായത്ത് 233
ഗ്രാമ പഞ്ചായത്ത് 1533
മുനിസിപ്പാലിറ്റി 38
ആകെ 1971