കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ടി.ഡി. കബീർ (ചെങ്കള), ഗോൾഡൻ റഹ്‌മാൻ (മഞ്ചേശ്വരം), പി.ബി ഷഫീഖ് (ദേലംപാടി) ഷാഹിന സലീം (എടനീർ), ജമീല സിദ്ദീഖ് ദണ്ഡ ഗോളി (കുമ്പള), ജസീമ ജാസ്മിൻ, കബീർ ചെർക്കള (സിവിൽ സ്റ്റേഷൻ), സി.എം ശാസിയ (പെരിയ), ടി.സി.എ റഹ് മാൻ (ചെറുവത്തൂർ), വിനോദ് കുമാർ പള്ളയിൽ വീട് (കള്ളാർ), ഗീതാകൃഷ്ണൻ (ഉദുമ), ജോമോൻ ജോസ് (ചിറ്റാരിക്കാൽ), ക്ലാരമ്മ ജോസഫ് (കരിന്തളം), ഗോവിന്ദനായക് ഏൽക്കാന (പുത്തിഗെ), കെ. കമലാക്ഷി (വോർക്കാടി), നിഷ അരവിന്ദൻ (ബേഡകം), ഷാജി തൈക്കീൽ (പിലിക്കോട്) എന്നിവരാണ് ജില്ലാ വരണാധികാരികൂടിയായ കളക്ടർ ഡി. സജിത് ബാബുവിന് മുന്നിൽ പത്രിക സമർപ്പിച്ചത്.
യു.ഡി.എഫ് നേതാക്കളായ ജി. രതികുമാർ, കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, അഡ്വ. സി.കെ ശ്രീധരൻ, കെ.പി. കുഞ്ഞിക്കണ്ണൻ, മൂസാബി ചെർക്കള, അഷറഫ് എടനീർ തുടങ്ങിയവർ സ്ഥാനാർഥികൾക്കൊപ്പമുണ്ടായിരുന്നു.