കൂത്തുപറമ്പ്: ഓലായിക്കരയിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തി. ഓലായിക്കര റോഡരുകിലെ പറമ്പിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ്. രഹസ്യവിവരത്തെ തുടർന്ന് കതിരൂർ പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബോംബുകൾ പിടിച്ചെടുത്തത്.

ഉഗ്രശേഷിയുള്ളതെന്ന് കരുതുന്ന ബോംബുകൾ പിന്നീട് പൊലീസ് നിർവീര്യമാക്കി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബോംബുകൾ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബോംബ് സ്ക്വാഡ് എസ്.ഐ.ശശി, ദിലീപ് പാറക്കണ്ടി, മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.