ചെറുവത്തൂർ: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചെറുവത്തൂരിൽ കഴിഞ്ഞ തവണത്തെ വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ സി.വി. പ്രമീളയടക്കമുള്ള 17 പേരും ഇന്നലെ പത്രിക സമർപ്പിച്ചു. ഇതിൽ പതിനാറാം വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിയാണ് മത്സര രംഗത്തുള്ളത്. വാർഡ‌്, പേര‌് ക്രമത്തിൽ. 1. കെ സഹദേവൻ, 2 സി.വി പ്രമീള, 3 സി. ആശ, 4. എം മഞ‌്ജുഷ, 5. കെ ശ്രീധരൻ, 6. കെ.വി ജാനകി, 7. സി.വി ഗിരീശൻ, 8. പി. വസന്ത, 9. വി. ചന്ദ്രൻ, 10. പി. പത‌്മിനി, 11. കെ. മഹേഷ‌്കുമാർ, 12. പി.വി രാഘവൻ, 13. എം. ബിന്ദു, 14. കെ. സവിത, 15. കെ. രമണി, 16. വി. വിജയൻ, 17. ഡി.എം കുഞ്ഞിക്കണ്ണൻ. ജില്ലാ പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷനിൽ ഡി.വൈ.എഫ്.ഐ നേതാവ് സി.ജെ സജിത്താണ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണത്തെ പ്രസിഡന്റ് മാധവൻ മണിയറ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ചീമേനി ഡിവിഷനിൽ നിന്നും മത്സര രംഗത്തുണ്ട്.