മാഹി: ഇടതുപക്ഷവും ബി.ജെ.പിയും കൈകോർത്തുകൊണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടത്തുന്ന നാടകമാണ് തുറമുഖ നിർമ്മാണത്തിലെ അഴിമതി ആരോപണമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച എം.എൽ.എയ്ക്ക് മയ്യഴിക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ ജാള്യത മറച്ചു വെയ്ക്കാൻ വേണ്ടിയാണ് ഇവർ കോൺഗ്രസിനെതിരെ ഇത്തരം ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.
മത്സ്യ ബന്ധന തുറമുഖ നിർമ്മാണം കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണ്. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി സർക്കാറാണ്. പുതുച്ചേരി ലഫ്. ഗവർണ്ണർ ഇവരുടെ പ്രതിനിധിയാണ്. വർഷങ്ങൾ പിന്നിട്ടിട്ടും ഇതേ കുറിച്ച് ഒന്നും അനങ്ങാത്തവർ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടത്തുന്ന ആരോപണങ്ങൾ അപഹാസ്യമാണെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാക്കളായ അഡ്വ. എം.ഡി. തോമസ്, സത്യൻ കേളോത്ത്, കെ. മോഹനൻ, പി. ശ്യാംജിത്ത് എന്നിവർ

പറഞ്ഞു.