മട്ടന്നൂർ: കീഴല്ലൂർ പഞ്ചായത്തിലെ എടയന്നൂർ വാർഡിലേക്ക് കോൺഗ്രസും ലീഗും നാമനിർദേശ പത്രികകൾ നൽകി. സീറ്റ് തർക്കത്തിൽ സമവായമാകാത്തതിനെ തുടർന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്. കോൺഗ്രസിൽനിന്ന് സി.ജസീലയും ലീഗിൽനിന്ന് ഷബീർ എടയന്നൂരുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ എല്ലാ വാർഡുകളിലും കോൺഗ്രസും ലീഗും വെവ്വേറെയാണ് മത്സരിച്ചിരുന്നത്. സി.ജസീലയാണ് കഴിഞ്ഞതവണ എടയന്നൂരിൽ വിജയിച്ചത്.