തൃക്കരിപ്പൂർ: മുന്നണികൾ തമ്മിൽ ബലാബലത്തിന്റെ നടക്കുന്ന തീരദേശപഞ്ചായത്തായ വലിയപറമ്പിൽ മുസ്ലിം ലീഗിലെ പ്രമുഖ നേതാവിന് കുടുംബത്തിൽ നിന്ന് തന്നെ റിബൽ ഭീഷണി. പത്താം വാർഡിലാണ് മുസ്ലീം ലീഗിലെ പ്രമുഖ നേതാവായ ഉസ്മാൻ പാണ്ഡ്യാ ലക്കെതിരെ മത്സരിക്കുന്നത് സ്വന്തം കുടുംബക്കാരനും മുസ്ലീം യൂത്ത് ലീഗ് മുൻ പഞ്ചായത്ത് സെക്രട്ടറിയുമായ ഖാദർ പാണ്ഡ്യാലയാണ്. ഖാദറിന് ഇടതുപക്ഷം പിന്തുണച്ചതോടെ ഇവിടെ ജീവൻമരണ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്.
വികസനമുന്നണിയുടെ പിന്തുണയോടെയാണ് യൂത്ത് ലീഗ് നേതാവായ ഖാദർ മത്സരിക്കുന്നത്. 95ൽ ലീഗിനെതിരെ വിമതനായി ഉസ്മാൻ പാണ്ട്യാലയും മത്സരിച്ച് ജയിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിന്റെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നടത്തിയത്.തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലേക്ക് തന്നെ ഇദ്ദേഹം മടങ്ങുകയായിരുന്നു.,
13 സീറ്റുണ്ടായിരുന്ന കഴിഞ്ഞ ഭരണസമിതിയിൽ യു.ഡി.എഫിന് ഏഴും എൽ.ഡി എഫിന് ആറുമാണ് സീറ്റുകൾ ഉണ്ടായിരുന്നത്. ഒരു സീറ്റിന്റെ പിൻബലത്തിലാണ് ലീഗിന്റെ എം.ടി.പി. ജബ്ബാറിന്റെ നേതൃത്വത്തിലുള്ള ഭരണം തുടർന്നിരുന്നത്.പത്താം വാർഡിലൊഴികെ ബാക്കി 12 സീറ്റിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. പഞ്ചായത്തിന്റെ തെക്കൻ മേഖലകളിൽ പുതുതായി മുന്നണിയിലേക്ക് വന്ന എൽ.ജെ.ഡിയുടെ സാന്നിദ്ധ്യമുള്ളത് എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്.
.