കണ്ണൂർ/കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിനുള്ള സമയം കഴിഞ്ഞപ്പോൾ കണ്ണൂരിൽ 10,264 പത്രികകൾ ലഭിച്ചപ്പോൾ കാസർകോട്ട് ലഭിച്ചത് 5392 . അവസാന ദിവസമായ വ്യാഴാഴ്ച കണ്ണൂരിൽ ലഭിച്ചത് 2687 നാമനിർദ്ദേശ പത്രികകൾ. ജില്ലാ പഞ്ചായത്തിൽ 46 ഉം കോർപ്പറേഷനിൽ 175ഉം നഗരസഭകളിൽ 558ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 300 ഉം വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1608 നാമനിർദ്ദേശ പത്രികകളുമാണ് ഇന്നലെ ലഭിച്ചത്.
ഇതോടെ ജില്ലാ പഞ്ചായത്തിൽ 122 ഉം കോർപ്പറേഷനിൽ 436ഉം നഗരസഭകളിൽ 1899ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 841 ഉം ഗ്രാമ പഞ്ചായത്തുകളിൽ 6966ഉം നാമനിർദ്ദേശ പത്രികകളാണ് ആകെ ലഭിച്ചത്.
കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് 137ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് 487 ഉം ഗ്രാമ പഞ്ചായത്തിലേക്ക് 4060 ഉം മുനിസിപ്പാലിറ്റിയിലേക്ക് 708 പത്രികകളുമാണ് സമർപ്പിക്കപ്പെട്ടത്. വ്യാഴാഴ്ചമാത്രം 2414 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചത്.
ഇന്നു സൂക്ഷ്മ പരിശോധന നടക്കും. പിൻവലിക്കാനുള്ള സമയം കൂടി കഴിഞ്ഞാലെ മത്സരരംഗത്തുള്ളവരുടെ യഥാർത്ഥ ചിത്രം വ്യക്തമാകൂ.