കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച 337 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ 30,150 ആയി. ഇന്നലെ 314 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും രണ്ടു പേർ വിദേശത്ത് നിന്നെത്തിയവരും 10 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
380 പേർ വ്യാഴാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 26,317 ആയി. 140 പേർ കൊവിഡ് മൂലം മരണപ്പെട്ടു. 2552 പേർ വീടുകളിലും ബാക്കി 577 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായി 3,153 പേർ ചികിത്സയിലാണ്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 16,766 പേരാണ്. ഇതിൽ 16,069 പേർ വീടുകളിലും 697 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 2,70,068 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2,69,621 എണ്ണത്തിന്റെ ഫലം വന്നു. 447 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.