പത്രികാസമർപ്പണം പൂർത്തിയായതോടെ ഇനി തലങ്ങും വിലങ്ങും പാഞ്ഞുള്ള പ്രചാരണത്തിന്റെ നാളുകൾ. എതിരാളിയെ പിന്നിലാക്കി പരമാവധി വോട്ടുകൾ നേടാൻ തന്ത്രങ്ങളുമായി മൂന്ന് മുന്നണികളും അരങ്ങിൽ സജീവമായിക്കഴിഞ്ഞു. പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള ഇവരുടെ പോരാട്ടത്തിനിടെ ശ്രദ്ധേയമായ ചില മത്സരങ്ങളെയും ഡിവിഷനുകളെയും പരിചയപ്പെടുത്തുന്ന പംക്തി തദ്ദേശം -നേർക്കുനേർ ഇന്നുമുതൽ-
കണ്ണൂർ: കണ്ണൂർ ജില്ലാപഞ്ചായത്തിൽ കഴിഞ്ഞ പ്രസിഡന്റ് ജയിച്ചുകയറിയ ഡിവിഷനാണ് പരിയാരം.
കാലങ്ങളായി എൽ.ഡി.എഫിനെ തുണക്കുന്ന വാർഡ് . വികസന നേട്ടങ്ങൾ നിരത്തയാണ് ഇടതുമുന്നണിയുടെ പ്രചാരണം .എന്നാൽ വികസന മുരടിപ്പാണ് ഇവിടെയുള്ളതെന്ന ആരോപണവുമായി യു.ഡി.എഫും ബി.ജെ.പിയും ഇടതിനെ പ്രതിരോധിക്കുന്ന കാഴ്ചയാണ് ഡിവിഷനിലുള്ളത്.
മുൻ ചെങ്ങളായി ഗ്രാമപഞ്ചായത്തായ അഡ്വ.കെ.കെ.രത്നകുമാരിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.അനുഭവസമ്പത്ത് വേണ്ടുവോളമുണ്ട് ഇവർക്ക്.23കാരിയായ യു.ഡി.എഫ് സ്ഥാനാർത്ഥി അസ്മിന അഷ്റഫിന് ഇത് കന്നിയങ്കമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ മത്സരിച്ചിരുന്ന ടി.സി നിഷയാണ് ബി.ജെ.പി സ്ഥാനാർത്ഥി
. കടന്നപ്പള്ളി,പാണപ്പുഴ,ചെറുതാഴം പഞ്ചായത്തുകൾ കൂടി ചേർന്നതാണ് പരിയാരം ജില്ലാ പഞ്ചായത്ത് ഡിവിഷൻ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അബ്ദുൾ ഖാദർ അരിപാമ്പ്രയും ബി.ജെ.പി സ്ഥാനാർത്ഥിയായി എം.പി മുരളിയും മത്സരിച്ചു..
സ്ഥാനാർത്ഥിമൊഴി
'കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഡിവിഷനാണ് പരിയാരം.വിജയ പ്രതീക്ഷയിൽ ഒട്ടും തന്നെ ആശങ്കയില്ല.വീടുകളും സ്ഥാപനങ്ങളും കയറിയുള്ള പ്രചരണത്തിലാണ് ഇപ്പോൾ
അഡ്വ.കെ.കെ.രത്നകുമാരി,എൽ.ഡി.എഫ് സ്ഥാനാർത്ഥി
'ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മത്സരിച്ച് വിജയിച്ച ഡിവിഷൻ ആയിട്ട് കൂടി വലിയ വികസനം പരിയാരത്ത് നടപ്പിലാക്കിയിട്ടില്ല.ഉൾനാടൻ പ്രദേശത്ത് ഇപ്പോഴും വികസന മുരടിപ്പ് പ്രകടമാണ്.അഴിമതി രഹിത ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
അസ്മിന അഷ്റഫ്,യു.ഡി.എഫ് സ്ഥാനാർത്ഥി
'വിജയ പ്രതീക്ഷയുണ്ട്. പ്രചരണം ശക്തമായി തന്നെ നടക്കുന്നുണ്ട്.നിലവിലെ ഭരണത്തിൽ നിന്ന് ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
ടി.സി.നിഷ,ബി.ജെ.പി സ്ഥാനാർത്ഥി