കൂത്തുപറമ്പ്: മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന കണ്ണവം വനമേഖലയിലെ ഏതാനും പോളിംഗ് ബൂത്തുകൾ ഉന്നത പൊലീസ് സംഘം സന്ദർശിച്ചു. കണ്ണൂർ റേഞ്ച് ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോളിംഗ് ബൂത്തുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ഉൾവനത്തിൽ ഉൾപ്പെടുന്ന പെരുവ, ചെക്യേരി എന്നിവിടങ്ങളിലും കണ്ണവം യു.പി. സ്കൂൾ പോളിംഗ് ബൂത്തുമാണ് സംഘം സന്ദർശിച്ചത്.

ഇവിടങ്ങളിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ സംവിധാനത്തെക്കുറിച്ച് പൊലീസ് സംഘം വിലയിരുത്തി. ഐ.ജിയോടൊപ്പം ഡി.ഐ.ജി സേതുരാമൻ, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, തലശേരി ഡിവൈ.എസ്.പി മൂസവള്ളിക്കാടൻ, കണ്ണവം സി.ഐ. കെ.കെ. സുധീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.