പയ്യന്നൂർ: യു.ഡി.എഫ് പയ്യന്നൂർ മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുൻസിപ്പൽ ചെയർമാൻ കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ 44 - വാർഡുകളിലെയും സ്ഥാനാർത്ഥികളെ ചടങ്ങിൽ പരിചയപ്പെടുത്തി.

എം. നാരായണൻ കുട്ടി, എം.കെ. രാജൻ, കെ.ടി. സഹദുല്ല, എ.പി. നാരായണൻ, എസ്.എ. ഷുക്കൂർ ഹാജി, റഷീദ് കവ്വായി, കെ. ബ്രിജേഷ് കുമാർ, ഡി.കെ. ഗോപിനാഥ്, ലളിത ടീച്ചർ, വി.സി. നാരായണൻ, കെ.വി. കൃഷ്ണൻ, രത്നാകരൻ, സുഭാഷ്, വി.കെ.പി. ഇസ്മായിൽ, പ്രശാന്ത് കോറോം പ്രസംഗിച്ചു. വി.കെ.പി ഇസ്മായിൽ ചെയർമാനും എ.പി. നാരായണൻ ജനറൽ കൺവീനറും എം. പ്രദീപ് കുമാർ ട്രഷററായും കമ്മിറ്റി രൂപീകരിച്ചു.