കണ്ണൂർ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളിൽ ജില്ലക്ക് മികച്ച വിജയം. ഉപന്യാസം, കഥ, കവിത എന്നീ ഇനങ്ങളിൽ ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചത്. എൽ.പി വിഭാഗം ഉപന്യാസ മത്സരത്തിൽ ആരവ് പി പ്രദീപ് (മലപ്പട്ടം ആർ.ജി.എം.എ യു.പി സ്‌കൂൾ) ഒന്നാം സ്ഥാനവും ഹൈസ്‌കൂൾ വിഭാഗത്തിൽ കെ. ശ്രേയ (പാപ്പിനിശ്ശേരി ഇ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ) മൂന്നാം സ്ഥാനവും നേടി. കഥാ രചന എൽ.പി വിഭാഗത്തിൽ ക്രിഷിൻ റോസ് സിജു (എടൂർ സെന്റ് മേരീസ് എൽ.പി സ്‌കൂൾ), യു.പി വിഭാഗത്തിൽ നിസ്വന എസ്. പ്രമോദ് (മമ്പറം യു.പി സ്‌കൂൾ), ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീനന്ദ ശ്രീനിത്ത് (മുണ്ടേരി ജി.എച്ച്.എസ്.എസ്) എന്നിവർ ഒന്നാം സ്ഥാനം നേടി.