ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് രണ്ടാം വാർഡ് പാലത്തുംകടവ് യു.ഡി.എഫ് സ്ഥാനാർത്ഥി ജെയ്സൺ കാരക്കാട്ടിന്റെ നാമനിർദ്ദേശ പത്രിക തള്ളി. സത്യപ്രസ്താവനയിൽ ഒപ്പിടാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതിനെ തുടർന്ന് ജെയ്സണിന്റെ ഡമ്മിയായി നിന്ന ബി. ജിനത്തിനെ സ്ഥാനാർത്ഥിയായി യു.ഡി എഫ് പ്രഖ്യാപിച്ചു.