election

കണ്ണൂർ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലേക്ക് വിവിധ തലങ്ങളിലായി ജില്ലയിൽ 230 പത്രികകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം തള്ളി. ഇതോടെ നിലവിലുള്ള പത്രികകളുടെ എണ്ണം 10,099 ആയി. ജില്ലാ പഞ്ചായത്തിൽ ലഭിച്ച 122 പത്രികകളും സ്വീകരിച്ചു. കോർപ്പറേഷനിൽ ലഭിച്ച 442 പത്രികകളിൽ ഒരെണ്ണം നിരസിച്ചു. നഗരസഭകളിൽ ആകെ ലഭിച്ച 1902 പത്രികകളിൽ 50 എണ്ണം നിരസിച്ചു. 1852 പത്രികകളാണ് നിലവിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ലഭിച്ച 846 പത്രികകളിൽ 29 എണ്ണം നിരസിക്കുകയും 817 പത്രികകൾ സ്വീകരിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്തുകളിലായി ആകെ ലഭിച്ച 7017 നാമനിർദ്ദേശ പത്രികകളിൽ 6867 എണ്ണം സ്വീകരിക്കുകയും 150 എണ്ണം നിരസിക്കുകയും ചെയ്തു. അഞ്ച് പത്രികകൾ ആക്ഷേപത്തെ തുടർന്ന് മാറ്റിവച്ചിട്ടുണ്ട്.