vote

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയിലെ ഏഴാം വാർഡ് മൂര്യാട് നോർത്തിൽ നോമിനേഷൻ നൽകിയ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ നഫീസത്തുൽ മിസ്രിയുടെ പത്രിക സൂഷ്മ പരിശോധനയിൽ റിട്ടേണിംഗ് ഓഫീസർ തള്ളി. 21 വയസ് പൂർത്തിയാകാത്തതാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളാനിടയാക്കിയത്. ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇല്ലാതായതോടെ സി.പി എമ്മും ബി.ജെ.പിയും നേർക്കുനേരായി.

നഗരസഭയിലെ പത്താം വാർഡ് കൊളുത്തുപറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഹബീബ വാഴയിലിന്റെ പത്രികയും സൂക്ഷ്മപരിശോധനയിൽ തള്ളിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രികയിലെ അപാകത മൂലവുമാണ് റിട്ടേണിംഗ് ഓഫിസർ സി.ജയചന്ദ്രൻ തള്ളിയത്. പാട്യം പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ചെറുവാഞ്ചേരി ടൗണിലെ ബി.ജെ.പി സ്ഥാനാർത്ഥി സി.പി.സുനിലയുടെ പത്രികയും തള്ളി. എന്നാൽ ഇവിടെ ബി ജെ പിയുടെ ഡമ്മിസ്ഥാനാർഥി രംഗത്തുണ്ട് . കഴിഞ്ഞ തവണ കൂത്തുപറമ്പ് ബ്ലോക്ക് മുതിയങ്ങ ഡിവിഷനിൽ മത്സരിച്ച സുനില ചെലവ് കണക്ക് നൽകാത്തതിനാൽ അയോഗ്യതാ ലിസ്റ്റിൽ ഉൾപെട്ടതാണ് പത്രിക തള്ളാൻ കാരണം.