പാനൂർ(കണ്ണൂർ): പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ
നിയോഗിച്ചു. തളിപ്പറമ്പ് ഡിവൈ. എസ്. പി .രത്നകുമാറാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. എ.ഡി ജി.പി ജയരാജിനാണ് അന്വേഷണച്ചുമതല. നേരത്തെ കേസന്വേഷിച്ച ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ചുമതലയിൽ നിന്ന് മാറ്റി.
ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാവ് നല്ക്കിയ ഹർജിയിൽ പുതിയ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.നേരത്തെ കേസ് അന്വേഷിച്ച സംഘത്തിലെ ആരെയും പുതിയ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തരുതെന്നും കോടതി നിർദ്ദേശമുണ്ട്. പെൺകുട്ടിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്ന് നേരത്തെ അന്വേഷിച്ച സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.കേസിൽ പ്രതി ചേർക്കപ്പെട്ട ബി.ജെ.പി നേതാവ് പത്മരാജന് ജാമ്യം ലഭിച്ചതിന് പിറകെയാണ് അന്വേഷണസംഘത്തിനെതിരെ കടുത്ത വിമർശനമുയർന്നത്. കേസിൽ ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്നും വിമർശനമുയർന്നിരുന്നു.