മാഹി : തലശ്ശേരി മാഹി ദേശിയ പാതാ ബൈപ്പാസിൽ മാഹിയിലെ ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ജംഗ്ഷൻ സംവിധാനം ഏർപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി നാട്ടുകാരോട് പറഞ്ഞു.
എട്ടു മാസത്തോളമായി അടഞ്ഞുകിടക്കുന്ന മാഹി സ്പിന്നിംഗ് മില്ലിൽ അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്ന തൊഴിലാളികളെ മുഖ്യമന്ത്രി വി. നാരായണസാമി സന്ദർശിച്ചു. മാനേജ്‌മെന്റുമായും കൂടിക്കാഴ്ച നടത്തി. വൈദ്യുതി കൂടിശ്ശിക സംബന്ധമായ കാര്യങ്ങളിൽ സർക്കാർ ആവശ്യമായ ഇളവുകൾ അനുവദിക്കുമെന്നും മിൽ തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയവുമായി അടുത്താഴ്ച ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ ക്ഷേമമന്ത്രി എം.കന്തസാമി, വി.വൈദ്യലിംഗം. എം.പി, മുൻ മന്ത്രിമാരായ എ.വി.സുബ്രഹ്മണ്യം, ഇ. വത്സരാജ്, മാഹി ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ അഡ്വ.എം.ഡി. തോമസ്, സത്യൻ കേളോത്ത്, കെ. മോഹനൻ, കെ.വി. ഹരീന്ദ്രൻ, കെ.സുരേഷ്, കെ.ഹരീന്ദ്രൻ, പി.പി. ആശാലത, പി.ശ്യാംജിത്ത് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.