election

തൃക്കരിപ്പൂർ: പടന്ന പഞ്ചായത്തിൽ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന രണ്ടു വാർഡുകളാണ് അഞ്ചും പതിനഞ്ചും. മുസ്ലീം ലീഗ് പരമ്പരാഗതമായി നിലനിർത്തിിപ്പോരുന്ന ഈ സീറ്റിൽ ഇടതുപക്ഷത്തിന് വേണ്ടി ഒരു കൈ നോക്കാനിറങ്ങിയത് ഉപ്പയും മകളുമാണെന്നതാണ് ശ്രദ്ധേയം. പതിനഞ്ചാം വാർഡിൽ കെ.എ. മുഹമ്മദ് അഷ്റഫും അഞ്ചാം വാർഡിൽ മകൾ ഷിഫാ കുൽസുവുമാണ് ജനവിധി തേടുന്നത്.

എസ്.എഫ് ഐ യുടെ സജീവ പ്രവർത്തകയാണ്‌ ഷിഫ. കർഷക സംഘം പടന്ന ടൗൺ യൂണിറ്റ് സെക്രട്ടറിയാണ് പിതാവായ മുഹമ്മദ് അഷ്റഫ്. ഇരുവരും മത്സരിക്കുന്ന രണ്ടു വാർഡുകളും മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമാണ്. ഇവിടെ അട്ടിമറിയുണ്ടാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഉപ്പയും മകളും ഏറ്റെടുത്തത്. കഴിഞ്ഞ വർഷം അഞ്ചാം വാർഡിൽ ഇടതുമുന്നണിക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല.