kovid

കാസർകോട് : ജില്ലയിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 96 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേർക്കും വിദേശത്ത് നിന്നെത്തിയ ആറു പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 168 പേർക്ക് നെഗറ്റീവായി.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6681 പേരാണ്. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1362 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 254 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 145പേരെ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 144 പേരെ ഡിസ്ചാർജ് ചെയ്തു.