കണ്ണൂർ: കൊവിഡ് 19ന്റെ മറവിൽ സ്വകാര്യ മാനേജ്‌മെന്റുകൾ തൊഴിലും കൂലിയും വെട്ടിക്കുറച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നിലപാടുകളിൽ നിന്ന് പിന്തിരിയണമെന്നും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ ശിവജി സുദർശൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡ് പ്രതീക്ഷകൾക്ക് വകനല്കുന്നുവെങ്കിലും വ്യവസായ സൗഹൃദ കോഡുകളിലെ ചില തൊഴിലാളി വിരുദ്ധ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എം.എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആർ. രഘുരാജ്, ഇ. ദിവാകരൻ ജില്ലാ സെക്രട്ടറി സി.വി തമ്പാൻ, കെ.പി ജ്യോതിർ മനോജ് സംസാരിച്ചു. സമാപനസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി രാജീവൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സി.വി തമ്പാൻ (പ്രസിഡന്റ്), എം. വേണുഗോപാൽ (സെക്രട്ടറി), കെ.കെ സുരേഷ്‌കുമാർ (ട്രഷറർ).