പയ്യാവൂർ: വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരേയും കൃഷിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇൻഫാം , രാഷ്ട്രീയ കിസാൻ മഹാസംഘ് എന്നീ സംഘടനകൾ ചേർന്ന് ജില്ലയിലെ ചന്ദനക്കാംപാറയിൽ നിന്നും ആരംഭിക്കാനിരുന്ന കർഷക ജാഥ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഡിസംബർ അവസാനം നടത്തുവാൻ തീരുമാനമായി. യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ അഡ്വക്കറ്റ് ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗം രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ ഫാ. ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം തലശ്ശേരി അതിരൂപതാ പ്രസിഡന്റ് ഫാ.ഡോ. ജോൺസൺ അന്ത്യാംകുളം മുഖ്യഭാഷണം നടത്തി. ഇൻഫാം രൂപതാ പ്രസിഡന്റ് സ്‌കറിയ നെല്ലംകുഴി, സെക്രട്ടറി സണ്ണി തുണ്ടത്തിൽ, ജയിംസ് പന്ന്യാംമാക്കൽ, സുരേഷ് കുമാർ ഓടാപ്പന്തിയിൽ , ആനന്ദൻ പയ്യാവൂർ, ഗ്രേസി കുന്നത്ത് , അഗസ്റ്റ്യൻ വെള്ളാരം കുന്നേൽ സംസാരിച്ചു.