election

കണ്ണൂർ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിൽ വിവിധ തലങ്ങളിലായി മത്സര രംഗത്തുള്ളത് 5138 സ്ഥാനാർഥികൾ. ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളിലായി 79 പേരും കോർപ്പറേഷനിലെ 55 വാർഡുകളിലേക്ക് 206 പേരുമാണ് മത്സരരംഗത്തുള്ളത്.

മുനിസിപ്പാലിറ്റികൾ 873
തളിപ്പറമ്പ് 95, കൂത്തുപറമ്പ് 91, തലശ്ശേരി 172, പയ്യന്നൂർ 112, ഇരിട്ടി 123, പാനൂർ 135, ശ്രീകണ്ഠാപുരം 92, ആന്തൂർ 53.

 ബ്ലോക്ക് പഞ്ചായത്തുകൾ 437

കൂത്തുപറമ്പ് 42, ഇരിട്ടി 39, പേരാവൂർ 41, കണ്ണൂർ 34, എടക്കാട് 35, കല്യാശേരി 35, പയ്യന്നൂർ 39, പാനൂർ 36, തലശ്ശേരി 39, ഇരിക്കൂർ 47, തളിപ്പറമ്പ് 50.


ഗ്രാമ പഞ്ചായത്തുകൾ 3543
കോട്ടയം 35, മാങ്ങാട്ടിടം 61, ചിറ്റാരിപറമ്പ് 48, കുന്നോത്ത്പറമ്പ് 88, തൃപ്രങ്ങോട്ടൂർ 61, പാട്യം 54, കൂടാളി 54, പായം 56, അയ്യങ്കുന്ന് 62, ആറളം 60, തില്ലങ്കേരി 41, കീഴല്ലൂർ 47, കണിച്ചാർ 43, കേളകം 48, കോളയാട് 47, കൊട്ടിയൂർ 44, മാലൂർ 51, മുഴക്കുന്ന് 51, പേരാവൂർ 57, ചിറക്കൽ 66, വളപട്ടണം 43, അഴീക്കോട് 72, പാപ്പിനിശ്ശേരി 63, കൊളച്ചേരി 56, മുണ്ടേരി 67, ചെമ്പിലോട് 58, കടമ്പൂർ 43, പെരളശ്ശേരി 48, ചെറുതാഴം 46, മാടായി 53, ഏഴോം 30, ചെറുകുന്ന് 26, മാട്ടൂൽ 51, കണ്ണപുരം 34, കല്യാശേരി 48, നാറാത്ത് 53, ചെറുപുഴ 58, പെരിങ്ങോം വയക്കര 48, കാങ്കോൽ ആലപ്പടമ്പ 30, കരിവെള്ളൂർ പെരളം 37, രാമന്തളി 37, കുഞ്ഞിമംഗലം 37, എരമം കുറ്റൂർ 46, ചൊക്ലി 48, പന്ന്യന്നൂർ 39, മൊകേരി 41, കതിരൂർ 51, മുഴപ്പിലങ്ങാട് 45, വേങ്ങാട് 60, ധർമ്മടം 55, എരഞ്ഞോളി 46, പിണറായി 53, ന്യൂ മാഹി 41, അഞ്ചരക്കണ്ടി 49, ഇരിക്കൂർ 37, എരുവേശ്ശി 45, പയ്യാവൂർ 59, മയ്യിൽ 45, ഉളിക്കൽ 67, കുറ്റ്യാട്ടൂർ 50 മലപ്പട്ടം 16, പടിയൂർ കല്യാട് 45, ഉദയഗിരി 61, ആലക്കോട് 62, നടുവിൽ 62, ചപ്പാരപ്പടവ് 57, ചെങ്ങളായി 57, കുറുമാത്തൂർ 51, പരിയാരം 57, പട്ടുവം 41, കടന്നപ്പള്ളി പാണപ്പുഴ 45.