udf

ഉദിനൂർ : പടന്ന ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഡമ്മി പത്രിക നൽകിയിരുന്ന മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി .കെ. സുബൈദ പത്രിക പിൻവലിച്ചില്ല. യു.ഡി.എഫ് നേതൃത്വം ഇടപെട്ട് ചർച്ചകൾ നടത്തിയിട്ടും പത്രിക പിൻവലിക്കാൻ സുബൈദ തയ്യാറായിട്ടില്ല.ഇതോടെ സുബൈദയുടെ മത്സരം യു ഡി എഫിന് ഭീഷണിയാകുമെന്ന് ഉറപ്പായി. അതേസമയം പഞ്ചായത്തിലെ മറ്റൊരു റിബൽ സ്ഥാനാർത്ഥി എ. ജി. ഖമറുദ്ദീൻ പത്രിക പിൻവലിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഖമറുദ്ദീൻ അവസാന നിമിഷം ലിസ്റ്റിൽ നിന്ന് വെട്ടിയതിൽ പ്രതിഷേധിച്ചാണ് പത്രിക നൽകിയത്.