dist

കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ റിബലുകളിൽ പലരും പിൻവാങ്ങിയത് യു.ഡി.എഫ് നേതൃത്വത്തിന് ആശ്വാസമായി. നേതൃത്വത്തിന്റെ സമവായ നീക്കങ്ങൾ പലയിടത്തും ഫലം കണ്ടു. ചിത്രം തെളിഞ്ഞതോടെ ഇനി നേർക്കുനേർ പോരാട്ടത്തിന്റെ ദിനങ്ങളാണ് വരുന്നത്. ജില്ലാ പഞ്ചായത്തിലെ ഏഴാം വാർഡിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിക്ക് എതിരെ പത്രിക നൽകിയിരുന്നയാൾ പിൻവലിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ എടനീർ ഡിവിഷനിൽ റിബലായി പത്രിക നൽകിയിരുന്ന രണ്ടുപേരും പത്രിക പിൻവലിച്ചതോടെ ഡി.സി.സി സെക്രട്ടറി സി.വി. ജെയിംസിന്റെ സ്ഥാനാർത്ഥിത്വം ഉറച്ചു. കോൺഗ്രസിലെ എം. പുരുഷോത്തമൻ നായരും ലീഗിലെ റഹീം പൈക്കയുമാണ് ഇവിടെ റിബലായി പത്രിക നൽകിയത്. ചെങ്കള പഞ്ചായത്തിലും യു.ഡി.എഫ് റിബലുകൾ മത്സര രംഗത്ത് നിന്നും പിന്മാറി.

ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ആകെ സ്ഥാനാർത്ഥികൾ 94 ആയിരുന്നു. 29 പേർ പത്രിക പിൻവലിച്ചു. നിലവിൽ 65 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. പുരുഷൻ -36 സ്ത്രീ -29. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ആകെ 249 പേരുണ്ടായിരുന്നു. 127 പേർ നിലവിൽ മത്സര രംഗത്തുണ്ട്. പിൻവലിച്ചത് 122 പേർ. നീലേശ്വരം മുൻസിപ്പാലിറ്റി 146 ആകെ. 56 പിൻവലിച്ചു. 90 സ്ഥാനാർത്ഥികൾ മത്സരരംഗത്ത് അവശേഷിക്കുന്നു. 47 പുരുഷൻ 43 സ്ത്രീ. ബ്ലോക്ക് പഞ്ചായത്ത് :നീലേശ്വരം ആകെ - 54. പിൻവലിച്ചത് - 19. നിലവിൽ 35 പേര് മത്സരിക്കുന്നു. ആൺ-17, സ്ത്രീ - 18. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്: ആകെ 58. പിൻവലിച്ചത് 19. സ്ഥാനാർത്ഥികൾ 39 നിലവിൽ മത്സരരംഗത്ത് 18 പുരുഷൻ 21 സ്ത്രീ കാറഡുക്ക ബ്ലോക്ക് ആകെ സ്ഥാനാർത്ഥികൾ 63. പിൻവലിച്ചത് 21 സ്ഥാനാർത്ഥികൾ നിലവിൽ മത്സര രംഗത്ത് 42. പുരിഷൻ - 20 സ്ത്രീ - 22

അച്ചടക്ക നടപടി സ്വീകരിക്കും

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ നോമിനേഷൻ നൽകിയവർക്കും റിബലായി മത്സരിക്കുന്നവർക്കും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പാർട്ടി തീരുമാനങ്ങൾക്കും നയങ്ങൾക്കുമെതിരെ അനാവശ്യമായി പോസ്റ്റിടുന്നവർക്കുമെതിരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ളയും ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാനും അറിയിച്ചു. അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നവർക്ക് ഒരിക്കലും പാർട്ടിയിൽ തിരിച്ച് വരാൻ സാധിക്കാത്ത രീതിയിലുള്ള നടപടിയുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.