കാഞ്ഞങ്ങാട്: നഗരസഭയിലെ 43 വാർഡുകളിൽ ഒമ്പതിടത്ത് എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളില്ല. മുസ്ലീം ലീഗിന് സ്വാധീനമുള്ള വാർഡുകളിലാണ് ബി.ജെ.പി സ്ഥാനാർത്ഥികളെ നിർത്താതെ എൽ.ഡി.എഫ് - യു.ഡി.എഫ് നേരിട്ട് മത്സരത്തിന് കളമൊരുങ്ങിയത്. ബല്ലാകടപ്പുറം ഈസ്റ്റ്, ബല്ലാകടപ്പുറം വെസ്റ്റ്, പടന്നക്കാട്; തീർത്ഥങ്കര, കരുവളം, ഞാണിക്കടവ്, ആവിയിൽ, ആവിക്കര വാർഡുകളിലാണിത്.
കെ.പി.സി.സി സെക്രട്ടറി എം. അസിനാർ മത്സരിക്കുന്ന കരുവളം വാർഡിലും ബി.ജെ.പി മത്സരിക്കുന്നില്ല. ഇടതുസ്ഥാനാർത്ഥിയായി ഐ.എൻ.എൽ നേതാവ് ബിൽ ടെക് അബ്ദുല്ലയാണ് ഇവിടെ മത്സരിക്കുന്നത്. പടന്നക്കാട് ഐ.എൻ.എല്ലിലെ എൽ. സുലൈൈഖയെ മുസ്ലിം ലീഗിലെ ഹസീന റസാഖ് ആണ് നേരിടുന്നത്. സുലൈഖ നിലവിൽ വൈസ് ചെയർപേഴ്സണാണ്. എതിരാളി ഹസീന സിറ്റിംഗ് കൗൺസിലർ അബ്ദുൾ റസാഖ് തായലക്കണ്ടിയുടെ ഭാര്യയാണ്.