മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മയ്യഴി നഗരസഭയുടെ വാർഡ് തിരിച്ചുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തലുകൾ എന്നിവ നടത്താൻ 24 മുതൽ 30 വരെ അവസരം ലഭിക്കും. പുതുതായി രൂപീകരിച്ച 10 വാർഡുകളിലേയും കരട് വോട്ടർ പട്ടിക പോളിംഗ് ബൂത്ത് അടിസ്ഥാനത്തിൽ 1 മുതൽ 6 വരെ വർഡുകളുടേത് പള്ളൂരിലെ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ എ.വി.എസ്.സിൽവർ ജൂബിലി ഹാളിലും 7 മുതൽ 10 വരെ വാർഡുകളിലേത് മയ്യഴി നഗരസഭ ആഫീസിലും പരിശോധനയ്ക്കായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അക്ഷേപ അവകാശ അപേക്ഷകൾ 30നു മുമ്പായി സമർപ്പിക്കേണ്ടതാണെന്ന് മയ്യഴി നഗരസഭ കമ്മീഷണർ അറിയിച്ചു.