കൂത്തുപറമ്പ്: 26ാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്ന് സംസ്ഥാന വ്യാപകമായി നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ കൂത്തുപറമ്പിൽ ഉൾപ്പെടെ വിപുലമായ പരിപാടികൾ ഒഴിവാക്കി അനുസ്മരണം മാത്രമാണ് നടക്കുക. 1994 നവംബർ 25 നു കൂത്തുപറമ്പിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പുഷ്പനുൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കെ.കെ രാജീവൻ, കെ. ബാബു , മധു , കെ.വി റോഷൻ , ഷിബുലാൽ എന്നിവരാണ് തോക്കിനിരയായത്. ഇന്ന് വൈകിട്ട് കൂത്തുപറമ്പ് ടൗൺ സ്ക്ക്വയറിൽ നടക്കുന്ന രക്തസാക്ഷി അനുസ്മരണ പരിപാടി ഡി.വൈ.എഫ്.ഐ സംസ്‌ഥാന സെക്രട്ടറി എ.എ റഹീം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് , വി.കെ സനോജ് തുടങ്ങിയവർ പങ്കെടുക്കും.