കാസർകോട്: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ ദേശീയ പണിമുടക്ക് ജില്ലയിൽ ഹർത്താലിന്റെ പ്രതീതിയായി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഇരുചക്ര വാഹനങ്ങളാണ് നിറത്തിലിറിങ്ങിയത്. ടാക്സികളും സ്വകാര്യ, ട്രാൻസ്‌പോർട്ട് ബസ്സുകളും പണിമുടക്കിൽ പങ്കെടുത്തു. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു.

കാസർകോട് ടൗണിൽ നടത്തിയ പ്രകടനം സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ ടി.കെ രാജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. കെ. ഭാസ്കരൻ സ്വാഗതം പറഞ്ഞു. കരിവെള്ളൂർ വിജയൻ, ബിജു ഉണ്ണിത്താൻ, വിജയ കുമാർ, കെ. രവീന്ദ്രൻ, പി.വി രാജേന്ദ്രൻ, സി.എം.എ ജലീൽ, അസീസ് കടപ്പുറം, മുത്തലിബ് പാറക്കട്ട, ഖലീൽ പടിഞ്ഞാർ, മുഹമ്മദ് ഹാഷിം, കെ.വി പത്മേഷ് സംബന്ധിച്ചു.

നീലേശ്വരം: നീലേശ്വരത്ത് പ്രകടനവും പൊതുയോഗവും കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രമേശൻ കാര്യങ്കോട് അദ്ധ്യക്ഷത വഹിച്ചു. സി.വി. പ്രദീപ്, വെങ്ങാട്ട് ശശി, സി. രാഘവൻ, പി.വി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

കോൺവെന്റ് ജംഗ്ഷനിൽ നടന്ന പൊതുയോഗം കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.വി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ. കണ്ണൻ നായർ, പി. വിജയകുമാർ, ഉണ്ണി നായർ സംസാരിച്ചു.

തൃക്കരിപ്പൂർ: ചെറുവത്തൂർ, പിലിക്കോട്, തൃക്കരിപ്പൂർ മേഖലകളിൽ പൂർണ്ണം. വ്യാപാരികളും നാട്ടുകാരും പണിമുടക്കുമായി സഹകരിച്ചതു കാരണം അപൂർവ്വമായി മാത്രമാണ് ജനങ്ങൾ റോഡിലിറങ്ങിയത്. ഉച്ചയോടെ അത്യാവശ്യം ചരക്കുലോറികൾ കടന്നു പോയതല്ലാതെ ഹൈവേ തീർത്തും വിജനമായിരുന്നു. ചില പ്രധാന കേന്ദ്രങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തി.

കാഞ്ഞങ്ങാട്: പൊതുപണിമുടക്കിൽ കാഞ്ഞങ്ങാട് നഗരം നിശ്ചലമായി. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. പ്രകടനത്തിനു ശേഷം ചേർന്ന പൊതുയോഗത്തിൽ പി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഫർ മുവാരിക്കുണ്ട്, പി.പി രാജു, വി.വി പ്രസന്നകുമാരി, കാറ്റാടി കുമാരൻ പ്രസംഗിച്ചു. കെ.വി രാഘവൻ സ്വാഗതം പറഞ്ഞു. പ്രകടനത്തിനു റഷീദ് മുറിയനാവി, മജീദ് വെങ്ങര, സൈഫുദ്ധീൻ ആവിയിൽ, ഡി.വി. അമ്പാടി, കെ. ബാലൻ നേതൃത്വം നൽകി.