kamaruddin

ക​ണ്ണൂ​ർ: ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​രി​ലെ കേ​സു​ക​ളി​ൽ മു​ഖ്യ​പ്ര​തി​യാ​യ എം.​സി ഖ​മ​റു​ദ്ദീ​നെ ചോ​ദ്യം ചെ​യ്യാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി.പ​യ്യ​ന്നൂ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 13 കേ​സു​ക​ളി​ലാ​ണ് അ​നു​മ​തി. ഇന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി ക്രൈം ​ബ്രാ​ഞ്ച് സം​ഘം ക​മ​റു​ദ്ദീ​നെ ചോ​ദ്യം ചെ​യ്യും.

ഫാ​ഷ​ൻ ഗോ​ൾ​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ഏ​ഴി​നാ​ണ് മ​ഞ്ചേ​ശ്വ​രം എം.എ​ൽ.എ എം.​സി. ക​മ​റു​ദീ​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഫാ​ഷ​ൻ ഗോ​ൾ​ഡി​ൽ നി​ക്ഷേ​പി​ച്ച സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ നേ​ര​ത്തേ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഖ​മ​റു​ദ്ദീ​നു ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഡി​സ്ചാ​ർ​ജ് ചെ​യ്ത ഖ​മ​റു​ദ്ദീ​നെ ക​ഴി​ഞ്ഞ​ ദി​വ​സം ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റി​.