congress

നു​ച്യാ​ട് ​ഡി​വി​ഷ​ൻ,​ ​ത​ല​ശ്ശേ​രി​ ​ ​തി​രു​വ​ങ്ങാ​ട് ​വാ​ർ​ഡ്,​ ​പ​യ്യാ​വൂ​രി​ലെ​ ​ക​ണ്ട​ക​ശ്ശേ​രി​ എന്നിവിടങ്ങളിലാണ് ഡി.സി.സി-കെ.പി.സി.സി അഭിപ്രായവ്യത്യാസം മറനീക്കിയത്

ഇരിക്കൂർ: ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് നുച്യാട് ഡിവിഷനിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജോജി ജോസഫ് പിന്മാറി. കെ.പി.സി.സിയുടെ നോമിനിയായാണ് ജോജി രംഗത്തിറങ്ങിയത്. ഡി.സി.സിയുടെ സ്ഥാനാർത്ഥി ജോർജ് ജോസഫ് തോലാനിക്ക് കൈപ്പത്തി ചിഹ്നം ലഭിച്ചതിനെ തുടർന്നാണ് പിന്മാറ്റം.

കെ.പി.സി.സിയും ഡി.സി.സിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. നുച്യാട് ഡിവിഷൻ, തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിൽ കെ.പി.സി.സി ഇടപെട്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ഡി.സി.സിയേയും കെ.സുധാകരൻ എം.പിയേയും പ്രകോപിപ്പിച്ചിരുന്നു.

ഡി.സി.സിയുടേതാണ് പാർട്ടി സ്ഥാനാർത്ഥികളെന്നും അവർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നുമായിരുന്നു കെ. സുധാകരന്റെ പ്രഖ്യാപനം . ഡി.സി.സിയുടെ സ്ഥാനാർത്ഥിപ്രഖ്യാപനത്തിനെതിരെ പരാതി നൽകിയവരെ കെ.പി.സി.സി സ്ഥാനാർത്ഥികളാക്കിയതോടെയാണ് മൂന്നിടത്ത് ആശയക്കുഴപ്പം ഉടലെടുത്തത്.