verakan
വെറകൻ രാധാകൃഷ്ണൻ

കാഞ്ഞങ്ങാട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ വെറകൻ രാധാകൃഷ്ണൻ പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനിൽ എട്ടു കേസുകളിൽ പ്രതിയാണ്. നീലേശ്വരത്ത് മൂന്നും ബേക്കലിൽ മൂന്നും പയ്യന്നൂരിൽ രണ്ടും കേസുകളിൽ ഉൾപ്പെട്ടതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതിലും കൂടുതൽ കേസുകളിൽ രാധാകൃഷ്ണന് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

മംഗളൂരുവിൽനിന്ന് ഡിവൈ.എസ്.പിയുടെ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. നീലേശ്വരം പള്ളിക്കരയിലെ ഭാസ്‌കരന്റെ കടയിലെ മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിനിടെയാണ് രാധാകൃഷ്ണന്റെ വിരലടയാളം ലഭിച്ചത്. ഇത് പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഡിവൈ.എസ്.പി വിനോദ്കുമാർ, പ്രഭേഷ് വൈക്കത്ത്, പി.കെ ഗിരീഷ്, കമാൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.