smaraka-hall
എം.എൻ. അനുസ്മരണവും കാഞ്ഞങ്ങാട് നിർമ്മിച്ച മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളും പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എം.എൻ. അനുസ്മരണവും കാഞ്ഞങ്ങാട് നിർമ്മിച്ച മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളും സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം സി.പി മുരളി മുഖ്യ പ്രഭാഷണം നടത്തി. ബങ്കളം പി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.കെ ബാബുരാജ്, പി. വിജയകുമാർ, എ. ദാമോദരൻ, എം. നാരായണൻ, എ. തമ്പാൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, എം.സി കുമാരൻ, കെ. ശാർങാധരൻ,​ എൻ. ബാലകൃഷ്ണൻ, എ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.വി. കൃഷ്ണൻ സ്വാഗതം പറഞ്ഞു.