നീലേശ്വരം: ചോക്ലേറ്റ് മിഠായി കെട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. പൊലീസും ആരോഗ്യ വിഭാഗവുമാണ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. ദേശീയപാത നെടുങ്കണ്ടയിൽ നളന്ദ റിസോർട്ടിന് സമീപത്ത് തേജസ്വിനി സഹകരണ ആശുപത്രി കെട്ടിടത്തിന് സമീപമാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ മിഠായി കെട്ടുകൾ തള്ളിയ നിലയിൽ കണ്ടെത്തിയത്.
ഈ ഭാഗങ്ങളിൽ നിരീക്ഷണ കാമറ പ്രവർത്തനരഹിതമായതും റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിയ നിലയിലായ തുമാണ് ഈ ഭാഗങ്ങളിൽ മിഠായി കെട്ടുകൾ തള്ളാൻ കാരണമായത്. നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായെങ്കിലും അവ അറ്റകുറ്റപണി ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. മിഠായി കെട്ടുകളുടെ ബ്രാന്റ് നോക്കി അതിന്മേൽ അന്വേഷണം നടത്താനാണ് പൊലീസും ആരോഗ്യ വിഭാഗവും ആലോചിക്കുന്നത്. പൊതുവെ നെടുങ്കണ്ട വളവിൽ മാലിന്യം തള്ളാനുള്ള കേന്ദ്രമായിരിക്കുകയാണ്.