തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ കാർത്തിക തിരുനാളാഘോഷം നാളെ നടക്കും. കാലത്ത് 5 ന് നടതുറക്കൽ. 6 മണി മഹാഗണപതി ഹോമം, 6.30ന് കാവടി പൂജ (ബാലഗോപല മഠത്തിൽ), കാവടി ഘോഷയാത്ര ശ്രീ ജഗന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്നു ശ്രീബലി, എഴുന്നള്ളത്ത്, 9.30 ന് സുബ്രഹ്മണ്യ പ്രതിഷ്ഠയിൽ കുംഭാഭിഷേകം, പാനകപൂജ, പുഷ്പാർച്ചന ആരാധന. 10.30 ന് മദ്ധ്യാഹ്നപൂജ. വൈകന്നേരം 5.30ന് കാർത്തിക ദീപം, സമൂഹാ ദീപാലങ്കാരം, വൈകുന്നേരം 6 ന് വിശേഷാൽ ദീപാരാധന. രാത്രി 7 ന് അത്താഴപൂജ. എഴുന്നള്ളത്ത്, മംഗളാരതി.