സമ്പർക്കം വഴി 116
കണ്ണൂർ:ജില്ലയിൽ ഇന്നലെ 131പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ 116പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും രണ്ട്‌പേർ വിദേശത്ത് നിന്നെത്തിയവരും ഏഴ്‌പേർ ആരോഗ്യ പ്രവർത്തകരുമാണ്. 138പേർക്ക് രോഗം ഭേദമായി.
കൊവിഡ് ബാധിച്ചവരിൽ 2324പേർ വീടുകളിലും ബാക്കി 535പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലും ചികിൽസയിലാണ്.നിലവിൽ നിരീക്ഷണത്തിലുള്ളത് 16903പേരാണ്. ഇതിൽ 16319പേർ വീടുകളിലും 584പേർ ആശുപത്രികളിലുമാണ് .
ജില്ലയിൽ നിന്ന് ഇതുവരെ 291882 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 291601 എണ്ണത്തിന്റെ ഫലം വന്നു. 281 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇതുവരെ
രോഗബാധിതർ - 31852
ഭേദമായത് - 28494
മരണം -153