നീലേശ്വരം: ദേശീയപാത മെക്കാഡം ടാർ ചെയ്തതോടെ അപകടമേഖലയായി മാറുന്നു. നീലേശ്വരം പൊലീസ് സ്റ്റേഷൻ മുതൽ കാലിക്കടവ് വരെ മെക്കാഡം ടാറിംഗ് ചെയ്തതോടെയാണ് റോഡ് ഉയരം കൂടുകയും റോഡിന്റെ ഇരുഭാഗങ്ങളിലും താഴ്ച രൂപപ്പെടുകയും ചെയ്തത്.
അമിത വേഗതയിൽ വരുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇരുചക്ര മുച്ചക്ര വാഹനങ്ങൾ റോഡിൽ നിന്ന് താഴെക്ക് തെന്നി വീഴുന്ന അവസ്ഥയാണുള്ളത്.
മെക്കാഡം ടാറിംഗ് ചെയ്തതിനു പിന്നാലെ റോഡിന്റെ ഇരുഭാഗങ്ങളിലും മണ്ണിട്ട് ഉയർത്താത്തതാണ് അപകട സാദ്ധ്യത കൂടിയത്. നീലേശ്വരം മുതൽ കാലിക്കടവ് വരെ റോഡിന്റെ താഴ്ചയുള്ള ഭാഗങ്ങളിൽ എത്രയും പെട്ടെന്ന് മണ്ണിട്ട് നികത്തണമെന്നാണ് ഇരുചക്ര മുച്ചക്ര വാഹനയാത്രക്കാർ ആവശ്യപ്പെടുന്നത്.