ചെറുവത്തൂർ: സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിമിരി സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ ചേമ്പ് കൃഷി വിളവെടുപ്പ് തുടങ്ങി. നിടുംബയിലെ ഒരേക്കർ സ്ഥലത്ത് നടത്തിയ കൃഷിയിൽ നൂറുമേനിയാണ് വിളയിച്ചത്. ഇതുവരെ 5 ക്വിന്റലോളം ചേമ്പ് ലഭിച്ചു. വിളവെടുപ്പ് തുടരുകയാണ്.
കിലോയ്ക്ക് 35 രൂപ മാത്രമാണ് ഈടാക്കുന്നത്. വിളവെടുപ്പ് കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ സാവിത്രി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വീണാറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി കുമാരി, കൃഷി ഓഫീസർ കെ.പി.രേഷ്മ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ ജയപ്രകാശ്, ബാങ്ക് പ്രസിഡന്റ് വി. രാഘവൻ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.