ചെറുവത്തൂർ: തീയ്യ മഹാസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമത്ത് പൂമല ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നേതൃസംഗമം നടന്നു. ജില്ലാ പ്രസിഡന്റ് പി.സി വിശ്വംഭരൻ പണിക്കരുടെ അദ്ധ്യക്ഷതയിൽ തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. കയ്യൂർ മുണ്ട്യയിലെ ഭാസ്‌കരൻ വെളിച്ചപ്പാടൻ ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. സുനിൽകുമാർ ചാത്തമത്ത്, ചന്ദ്രൻ പുതുകൈ, രവി കുളങ്ങര, സുജിത്ത് കൊടക്കാട്, പുഷ്പലത പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ദാമോദരൻ കൊമ്പത്ത് സ്വാഗതവും ജില്ലാ ട്രഷർ എം.കെ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. മേഖല യൂണിറ്റ് ഭാരവാഹികൾ സംബന്ധിച്ചു. ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുക, പമ്പാ സ്നാനം, നെയ്യഭിഷേകം എന്നിവ നടത്താൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.