ചിറ്റാരിക്കൽ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ ബോധപൂർവമായ വീഴ്ചവരുത്തിയ ബി.ജെ.പി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയെ പിരിച്ചുവിട്ടതായി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് അറിയിച്ചു. ഇടതുപക്ഷത്തിനൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന ഡി.ഡി.എഫുമായി രഹസ്യ ധാരണ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിൽ സ്ഥാനാർത്ഥികളെ നിർത്താത്തതെന്ന് മണ്ഡലം കോർ കമ്മിറ്റി അന്വേഷിച്ച് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം നേതൃത്വം ജില്ലാ നേതൃത്വത്തോട് പഞ്ചായത്ത് കമ്മിറ്റിക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജില്ലാ കോർ കമ്മിറ്റി ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ മണ്ഡലം കമ്മിറ്റിക്ക് അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.