മാഹി: മയ്യഴിയുടെ കല സാംസ്‌കാരിക മേഖലയിലും രാഷ്ട്രീയ രംഗത്തും നിറ സാന്നിദ്ധ്യമായിരുന്ന മുൻ ഡെപ്യൂട്ടി സ്പീക്കർ ഏ.വി.ശ്രീധരന്റെ നാലാം ചരമവാർഷിക ദിനമായ നാളെ അനുസ്മമരണ ദിനമായി ആചരിക്കും. കാരുണ്യ പ്രവർത്തനം നടത്താനുദ്ദേശിച്ച് രൂപീകൃതമായ ഏ.വി.എസ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം വൈകുന്നേരം 4 മണിക്ക് ചാലക്കര ഉസ്മാൻ ഗവ. ഹൈസ്‌കൂളിൽ നടക്കും. ചടങ്ങിൽ വെച്ച് ഐ.എൻ.ടി.യു.സി നേതാക്കളെയും പ്രവർത്തകരെയും ആദരിക്കും. അഗതികൾക്ക് ഭക്ഷണം നൽകും. അനുസ്മരണ യോഗം ഐ.എൻ.ടി.യു.സി നേതാവ് വി.വി. ശശിധരൻ ഉദ്ഘാടനം ചെയ്യും. ബാബു പാറാൽ മുഖ്യ ഭാഷണം നടത്തും. വാർത്ത സമ്മേളനത്തിൽ കെ. ഹരീന്ദ്രൻ, എം. ശ്രീജയൻ, എം. പ്രഭാകരൻ, കെ. സുരേഷ് സംബന്ധിച്ചു.