കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.
ഇടത്തരം വരുമാനമുള്ള കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം നഗരസഭ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പത്ത് കിടക്കകളുണ്ട് സെന്ററിൽ. രണ്ട് ഷിഫ്റ്റിലായി ഇരുപതോളം രോഗികൾക്ക് ഒരു ദിവസം ഡയാലിസിസ് ചെയ്യാനാവും.
കോഴിക്കോട് ബിച്ച് ജനറൽ ആശുപത്രി കൊവിഡ് ഹോസ്പിറ്റലായി മാറ്റിയിരിക്കെ, അവിടെ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന രോഗികളെ താത്കാലികമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിടുകയാണ്. പ്രവർത്തനം പഴയപടിയായാൽ കൊയിലാണ്ടിയിലെ സെന്റർ സ്വതന്ത്ര യൂണിറ്റായി പ്രവർത്തിക്കും.