വടകര: സമഗ്ര ശിക്ഷ കേരള വടകര ബ്ലോക്ക് റിസോർസ് സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് നടത്തി. കാഴ്ച, കേൾവി , ചലന പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് കണ്ണട, ശ്രവണ സഹായി, വീൽചെയർ ,സി.പി ചെയർ, സ്റ്റാന്റിംഗ്ഫ്രെയിം , തെറാപ്പി മാറ്റ് തുടങ്ങി വിവിധ സഹായക ഉപകരണങ്ങൾ സൗജന്യമായി നൽകുന്നതിനാണ് വർഷം തോറും പരിശോധനാ ക്യാമ്പ് നടത്തുന്നത്‌. വടകര ഗവ.ജില്ലാ ആശുപത്രിയിലെ ഡോ. രമ്യ (ഇ.എൻ.ടി), ഡോ.റോമി .എം ( ഡി.പി.എം.ആർ), ടെക്നിഷ്യൻമാരായ സിറാജ്.എം.പി ( മെഡിക്കൽകോളേജ്, കോഴിക്കോട്), മറിയം ജസീല (ഓഡിയോളജിസ്റ്റ്, ബി.ആർ.സി വടകര) എന്നിവർ പരിശോധിച്ചു. ഷൈജു.ടി, സൗമ്യ .കെ, സരോമ.വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.