ministr
മന്ത്രി എകെ.ശശീന്ദ്രൻ കുറ്റ്യാടി ബസ് സ്റ്റാന്റ് യാർഡ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി : കഴിഞ്ഞ നാലര വർഷകാല ഭരണത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് ബസ്റ്റാന്റും, സ്റ്റാന്റ് യാർഡും, പ്രദേശന കവാടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറക്കൽ അബ്ദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.സി. ബിന്ദു, പി.സി രവീന്ദ്രൻ, ഇ.കെ. നാണു, ടി.കെ. നാണു, ടി.കെ. മോഹൻദാസ്, ശ്രീജേഷ് ഊരത്ത്, വി .പി. മൊയ്തു, കെ. ചന്ദ്രമോഹൻ, ഷാജി സ്റ്റീഫൻ, ഒ.വി. ലത്തീഫ് ,സി.എച്ച് ഷരീഫ്, എന്നിവർ പ്രസംഗിച്ചു.